Skip to main content

ഡി.എൻ.ബി: മൂന്നാംഘട്ട അലോട്ട്‌മെന്റ്

2024-ലെ ഡി.എൻ.ബി. (പോസ്റ്റ് എം.ബി.ബി.എസ്) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് ലിസ്റ്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.  അലോട്ട്‌മെന്റ് സംബന്ധിച്ച വിവരങ്ങൾ വിദ്യാർത്ഥികളുടെ ഹോം പേജിൽ ലഭ്യമാണ്. ഹോം പേജിൽ നിന്ന് വിദ്യാർത്ഥികൾ അലോട്ട്‌മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുക്കണം. വിദ്യാർത്ഥിയുടെ പേര്, റോൾ നമ്പർ, അലോട്ട്‌മെന്റ് ലഭിച്ച കോളേജ്, അലോട്ട്‌മെന്റ് ലഭിച്ച കാറ്റഗറി, ഫീസ് സംബന്ധമായ വിവരങ്ങൾ എന്നിവ അലോട്ട്‌മെന്റ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.   അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ ഫെബ്രുവരി 15ന് വൈകീട്ട് നാലിനകം പ്രവേശനം നേടണം. വിശദവിവരങ്ങൾക്ക്: www.cee.kerala.gov.in, 0471-2525300.

പി.എൻ.എക്സ് 687/2025

date