Post Category
വയോജന സൗഹൃദ ബ്ലോക്ക് പഞ്ചായത്ത്; ശിൽപശാല സംഘടിപ്പിച്ചു
വയോജന സൗഹൃദ ജില്ല എന്ന ലക്ഷ്യം മുൻനിർത്തി ജില്ലാ പഞ്ചായത്തിൻ്റെയും ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി 'വയോജന സൗഹൃദ ബ്ലോക്ക് പഞ്ചായത്ത്' ബ്ലോക്ക് തല ശിൽപശാല സംഘടിപ്പിച്ചു.
കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ശിൽപശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ ശൈലജ ഉദ്ഘാനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ രവീന്ദ്രൻ പറശ്ശേരി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ പദ്ധതി വിശദീകരണം നടത്തി. ദീപു എ, ഗംഗാധരൻ മാസ്റ്റർ, സെക്രട്ടറി അശോകൻ എൻ, സിഡിപിഒ സൈബുന്നീസ, മോയിൻ (കില) തുടങ്ങിയവർ സംസാരിച്ചു.
കടലുണ്ടി, ഒളവണ്ണ ഗ്രാമപഞ്ചായത്തുകളിൽ വയോജന ക്ലബ് രൂപീകരിക്കുന്നതിനുള്ള കാര്യപരിപാടികൾക്കുള്ള അന്തിമ രൂപവും യോഗത്തിൽ നിശ്ചയിച്ചു.
date
- Log in to post comments