Skip to main content

വോട്ടര്‍ പട്ടികയിലെ അപാകത പരിഹരിക്കല്‍: രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയിലെ അപാകതകള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ ചേംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫിസര്‍മാരുടെയും യോഗം ചേര്‍ന്നു. അപാകതകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍, ബൂത്ത് ലെവല്‍ ഏജന്റുമാര്‍ എന്നിവരുടെ യോഗം അതത് പോളിങ് സ്റ്റേഷനുകളില്‍ വിളിച്ചുചേര്‍ക്കാനും 18 വയസ്സ് പൂര്‍ത്തിയായവരെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ തീവ്രശ്രമം നടത്താനും യോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് അധ്യക്ഷനായി. സബ് കളക്ടര്‍ നിശാന്ത് സിന്‍ഹാര, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ബി. ജയശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date