Skip to main content

വിജ്ഞാന ആലപ്പുഴ മെഗാ തൊഴില്‍മേളയുടെ ഉദ്ഘാടനം നാളെ (15ന് ) മുഖ്യമന്ത്രി നിര്‍വഹിക്കും

- ഇന്ന് (ഫെബ്രുവരി 14ന്)വെര്‍ച്വല്‍ ഇന്റര്‍വ്യൂ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും

സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിക്ക് തുടക്കം കുറിച്ചുകൊണ്ട് വിജ്ഞാന ആലപ്പുഴ മെഗാ തൊഴില്‍മേള ഫെബ്രുവരി 15 ന് രാവിലെ 10 മണിക്ക് ആലപ്പുഴ എസ് ഡി കോളേജില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ജോബ് ഫെയര്‍ ഉദ്ഘാടനം ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിക്കും. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പ്ലേസ്‌മെന്റ് ഓര്‍ഡര്‍ വിതരണ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി അധ്യക്ഷയാകും. ഉപഹാര സമര്‍പ്പണം എച്ച് സലാം എംഎല്‍എയും
സര്‍ട്ടിഫിക്കറ്റ് വിതരണം പി പി ചിത്തരഞ്ജന്‍ എംഎല്‍എയും നിര്‍വഹിക്കും. എം.പി.മാരായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ  തോമസ് കെ തോമസ്, യു പ്രതിഭ, എം എസ് അരുണ്‍ കുമാര്‍, രമേശ് ചെന്നിത്തല, ദലീമ , കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി വി ഉണ്ണികൃഷ്ണന്‍, കേരള നോളജ് എക്കോണമി മിഷന്‍ ഡയറക്ടര്‍ ഡോ. പി എസ് ശ്രീകല തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. മുന്‍ ധനകാര്യ മന്ത്രിയും വിജ്ഞാന കേരളം ഉപദേഷ്ടാവുമായ ഡോ. ടി എം തോമസ് ഐസക് വിജ്ഞാന കേരളം പദ്ധതി അവതരണം നടത്തും.

ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ്, ആലപ്പുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ കെ ജയമ്മ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എസ് ശിവപ്രസാദ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ ആര്‍ ദേവദാസ്, സി.കെ.ഷിബു,
മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date