Skip to main content

മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ : ഹിൽപാലസിൽ ഹരിതഭാഷണം സംഘടിപ്പിച്ചു

മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ ഹരിത ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമായി തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയത്തിൽ ഹരിത ഭാഷണം ( ഗ്രീൻ ടോക്ക് ) സംഘടിപ്പിച്ചു. ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പുരാവസ്തു വകുപ്പ്, തൃപ്പൂണിത്തുറ മുൻസിപ്പാലിറ്റി ഹരിതകേരള മിഷനും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്‌തു.

 

മുൻസിപ്പൽ സെക്രട്ടറി പി കെ സുഭാഷ് ആമുഖാവതരണം നടത്തി.

ഹിൽ പാലസ് ചാർജ്ജ് ഓഫീസർ കെ വി ശ്രീനാഥ് അധ്യക്ഷത വഹിച്ച യോഗത്തിൽ 

ഹരിത കേരളം മിഷൻ റിസോഴ്‌സ്പേഴ്‌സൺ എ എ സുരേഷ്, അഭിലാഷ് അനിരുദ്ധൻ എന്നിവർ ക്ലാസുകൾ നയിച്ചു.

 

സീനിയർ സൂപ്രണ്ട് പി അനിൽകുമാർ, പൈതൃക പഠനകേന്ദ്രം ക്ലർക്ക് എ രമ്യ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി കെ കവിത, സജു മോഹൻ,ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സൺമാരായ ടി.എസ് ദീപു, ജോയ് ജെഫിൻ , കെ.എസ്.ഡബ്ല്യു.എം.പി. എൻജിനീയർ നിഖിത സിസിലി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഹിൽ പാലസ്, പൈതൃക പഠന കേന്ദ്രം ജീവനക്കാർ, മറ്റുള്ളവർ പരിപാടിയിൽ പങ്കെടുത്തു.

date