Post Category
പ്രയുക്തി മെഗാ തൊഴിൽ മേള
കളമശ്ശേരി കുസാറ്റ് കാമ്പസിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിലെ മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 15ന് പ്രയുക്തി മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു.
രാവിലെ 10 മുതൽ കുസാറ്റ് കാമ്പസിൽ നടക്കുന്ന തൊഴിൽ മേളയിൽ പത്ത്, പ്ലസ് ടു ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബിടെക്, എം ടെക്, ബികോം, എംകോം, ബി.സി.എ, എം.സി.എ, ബി എസ് സി, എം.എസ്.സി തുടങ്ങിയ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് രജിസ്ട്രേഷൻ നടത്തി തൊഴിൽ മേളയിൽ പങ്കെടുക്കാം.
താൽപര്യമുള്ളവർ https://www.empekm.in വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ നടത്തുക. സ്പോട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
ഫോൺ :0484-2576756 /8129793770
date
- Log in to post comments