കുടുംബശ്രീ വായ്പ: അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്‍, ദേശീയ പട്ടികവര്‍ഗ്ഗ ധനകാര്യ വികസന കോര്‍പ്പറേഷന്‍ എന്നിവയുടെയും വായ്പ സഹായത്തോടെയും സംസ്ഥാന കുടുംബശ്രീ മിഷനുമായി സഹകരിച്ചും നടപ്പിലാക്കുന്ന സി ഡി എസിലൂടെയുള്ള കുടുംബശ്രീ വായ്പകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പരമാവധി 40 ലക്ഷം രൂപ മുതല്‍ 50 ലക്ഷം രൂപ വരെയാണ് ഒരു സിഡിഎസിന് വായ്പയായി നല്‍കുന്നത്.
പട്ടികജാതിയില്‍പ്പെട്ട ഒരു അംഗത്തിന് ഒരു ലക്ഷം രൂപയും പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട ഒരംഗത്തിന് അമ്പതിനായിരം രൂപയുമാണ് വ്യക്തിഗതാടിസ്ഥാനത്തില്‍ വായ്പ നല്‍കുന്നത്. ഓരോ അംഗത്തിന്റെയും കുടുംബ വാര്‍ഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയും പ്രായ പരിധി 18 നും 55 നും ഇടയിലും ആയിരിക്കണം.പലിശ നിരക്ക് ആറ് ശതമാനം (5ശതമാനം +ഒരു ശതമാനം) പലിശ നിരക്കിലെ ഒരു ശതമാനം അംഗങ്ങള്‍ക്ക് നല്‍കുന്ന വായ്പയുടെ തിരിച്ചടവ് പ്രോത്സാഹിപ്പിക്കുന്നതിനായി ബന്ധപ്പെട്ട സി ഡി എസു കള്‍ക്കുള്ള ഇന്‍സെന്റീവ് ആയിരിക്കും. അപേക്ഷകള്‍ പാലക്കാട് മേട്ടുപാളയം സ്ട്രീറ്റില്‍ നൈനാന്‍സ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍ :0491 2544411, 9400068509
- Log in to post comments