Skip to main content

നെടുമങ്ങാട് മുത്താരമ്മന്‍ ക്ഷേത്രം അമ്മന്‍കൊട മഹോത്സവം : സംഘാടക സമിതി യോഗം ചേർന്നു

 #സമാപന ദിവസമായ മാർച്ച് 11ന് പ്രാദേശിക അവധി#

മാർച്ച് 5 മുതൽ 11 വരെ നടക്കുന്ന നെടുമങ്ങാട് ശ്രീ മുത്താരമ്മന്‍ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ അമ്മന്‍കൊട മഹോത്സവത്തിന്റെ
സംഘാടക സമിതി യോഗം ചേർന്നു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിലിന്റെ അധ്യക്ഷതയിലായിരുന്നു യോ​ഗം.

നെടുമങ്ങാട് മേലാംകോട്, മുത്തുമാരിയമ്മൻ, മുത്താരമ്മൻ ക്ഷേത്രങ്ങളുടെ മഹോത്സവത്തിന് മികച്ച രീതിയിൽ എല്ലാവിധ ക്രമീകരണങ്ങളും സജ്ജീകരിക്കണമെന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. ഉത്സവത്തിൽ പങ്കെടുക്കുന്നതിന് തമിഴ്നാട് നിന്നുൾപ്പെടെ എത്തുന്ന ഭക്തജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്നും കുടിവെള്ളം ലഭ്യമാക്കുന്ന കാര്യത്തിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും അദ്ദേഹം യോ​ഗത്തിൽ ആവശ്യപ്പെട്ടു.

ഉത്സവത്തിന്റെ സമാപന ദിവസമായ മാർച്ച് 11ന് നടക്കുന്ന കുത്തിയോട്ടത്തിന് മുൻവർഷത്തെപ്പോലെ നെടുമങ്ങാട് പ്രാദേശിക അവധി നൽകുന്നതിന് നടപടി സ്വീകരിക്കും. മഹോത്സവത്തിന് ഹരിത പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ചേമ്പറിൽ നടന്ന യോഗത്തിൽ സബ് കളക്ടർ ആൽഫ്രഡ് ഒ വി, നഗരസഭ ചെയർപേഴ്സൺ സി എസ് ശ്രീജ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ക്ഷേത്രസമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

date