Skip to main content

പെൺകുട്ടിയുടെ വിവാഹത്തിനായി വായ്പയെടുത്ത് കടക്കെണിയിലാകുന്നത് തുടരുന്നു: ജില്ലാ കളക്ടർ

 

 

ആലപ്പുഴ: പെൺകുട്ടിയുടെ വിവാഹത്തിനായി ബാങ്ക് വായ്പയെടുത്ത് കടക്കെണിയിലും താമസസ്ഥലം അടക്കം നഷ്ടപ്പെടുന്ന അവസ്ഥയും തുടരുന്നത് ആശാസ്യമല്ലെന്ന് ജില്ലാ കളക്ടർ ടി.വി. അനുപമ  പറഞ്ഞു. സാമൂഹിക നീതി വകുപ്പ് എസ്.ഡി. കോളജിൽ സംഘടിപ്പിച്ച സ്ത്രീധന-ഗാർഹിക പീഢന നിരോധന ദിനാചരണത്തിന്റ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു കളക്ടർ. 

 

മകളുടെ വിവാഹത്തിനായി എടുത്ത വായ്പ അടയ്ക്കുന്നതിന് സാവകാശം തേടിയും മറ്റും നിരവധി പേർ കാണനെത്തുന്നുണ്ട്. എന്നാൽ മകന്റെ വിവാഹത്തിനായി വായ്പ തിരിച്ചടയ്ക്കുന്നതിലെ പ്രശ്‌നങ്ങളുമായി ആരും എത്താറില്ലെന്നും കളക്ടർ പറഞ്ഞു. സ്ത്രീധനത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ പിന്നീട് ഗാർഹികപീഢനത്തിലേക്ക് നയിക്കപ്പെടുന്നുണ്ട്. സ്ത്രീധനത്തിനെതിരേയുള്ള ബോധവത്കരണം വേണമെന്നും സ്ത്രീക്കു സംരക്ഷണം നൽകുന്ന നിയമങ്ങളെക്കുറിച്ച് അവബോധം എല്ലാവർക്കും വേണമെന്നും കളക്ടർ പറഞ്ഞു. 

 

എസ്.ഡി. കോളജ് പ്രിൻസിപ്പൽ ഡോ.എസ്. നടരാജഅയ്യർ അധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ്. പ്രോഗ്രാം ഓഫീസർ റ്റി.വി. മിനിമോൾ, വനിത സംരക്ഷണ ഓഫീസർ എസ്. ജിജ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ  കെ.എസ്. വിനീത്ചന്ദ്ര, ഡോ. ബിന്ദു നായർ, ഡോ. ജെ. വീണ, അനു ജയിംസ്, വി.എ. നിഷമോൾ എന്നിവർ പ്രസംഗിച്ചു. സ്ത്രീ സംരക്ഷണ നിയമങ്ങളെക്കുറിച്ച് അഡ്വ. ഷീബ രാകേഷ് ക്ലാസെടുത്തു.

 

(പി.എൻ.എ.2875/17)

 

 

സൃഹൃത്തെ

 

ലോകഎയ്ഡ്‌സ് ദിനവുമായി ബന്ധപ്പെട്ട് ബഹു. ജില്ലാ കളക്ടർ ടി.വി. അനുപമ നാളെ (നവംബർ 29) ഉച്ചകഴിഞ്ഞ് 2.30ന് കളക്ടറേറ്റിൽ വാർത്താസമ്മേളനം നടത്തും. എല്ലാ മാധ്യമങ്ങളുടെയും പ്രതിനിധികൾ പങ്കെടുക്കണമെന്ന് താത്പര്യപ്പെടുന്നു. 

 

ജില്ലാ ഇൻഫർമേഷൻ ഓഫീസർ

ആലപ്പുഴ

date