Skip to main content

അറിയിപ്പുകൾ 

ഭൂമി ലേലം 27 ന്

കെടവൂര്‍ വില്ലേജില്‍ ഈര്‍പ്പോണ ദേശത്ത് റീസ 6/2A2E2 ല്‍പ്പെട്ട 1.7806 ആര്‍സ് ഭൂമി ഫെബ്രുവരി 27 ന് രാവിലെ 11  മണിക്ക് കെടവൂര്‍ വില്ലേജ് ഓഫീസില്‍  പരസ്യമായി ലേലം ചെയ്യുമെന്ന് താമരശ്ശേരി തഹസില്‍ദാര്‍ അറിയിച്ചു. 

ആചാരസ്ഥാനികരുടെയും കോലധാരികളുടേയും പ്രതിമാസ ധനസഹായം

മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷനില്‍ നിന്നും നില 
ധനസഹായം കൈപ്പറ്റി കൊണ്ടിരിക്കുന്ന ആചാരസ്ഥാനികര്‍/ കോലധാരികള്‍ എന്നിവര്‍ 2024 ഏപ്രില്‍ മാസം മുതല്‍ 2024 ഒക്ടോബര്‍ വരെയുള്ള വേതനം ലഭിക്കുന്നതിനായി ക്ഷേത്രഭരണാധി കളുടെ സാക്ഷ്യപത്രം, മലബാര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും അനുവദിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ഗുണഭോക്താക്കളുടെ ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ് (അക്കൗണ്ട്നമ്പര്‍, ഐഎഫ്എസ്സി കോഡ് വ്യക്തമായിരിക്കണം). മൊബൈല്‍ നമ്പര്‍ എന്നിവ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ തിരുവങ്ങാട്ടുള്ള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ മാര്‍ച്ച് 10 നകം നേരിട്ട് ഹാജരാക്കണമെന്ന് അസി. കമ്മീഷണര്‍ അറിയിച്ചു. ഫോണ്‍: 0490-2321818. 

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. എഞ്ചിനിയറിങ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലേക്ക് നെറ്റ്‌വര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് കമ്പനികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.
(ക്വട്ടേഷന്‍ നമ്പര്‍ 32/2024-25).

ക്വട്ടേഷന്‍,   പ്രിന്‍സിപ്പാള്‍, ഗവ. എഞ്ചിനിയറിങ് കോളേജ്, കോഴിക്കോട്, വെസ്റ്റ്ഹില്‍ (പിഒ), 673005 എന്ന വിലാസത്തില്‍ അയയ്ക്കണം. ഫെബ്രുവരി 20 ന് ഉച്ച രണ്ട് മണി വരെ സ്വീകരിക്കും. അന്ന് വൈകീട്ട് മൂന്നിന്   ടെണ്ടര്‍ തുറക്കും.  വിശദാംശങ്ങള്‍ക്ക്   www.geckkd.ac.in.

date