Skip to main content

ഭാഗ്യക്കുറി ക്ഷേമനിധി ഭവന പദ്ധതികളിലേക്ക് അപേക്ഷിക്കാം

 

സംസ്ഥാന ഭാഗ്യക്കുറി ഏജ൯്റുമാരുടെയും വില്പനക്കാരുടെയും ക്ഷേമനിധി ബോർഡിന് കീഴിൽ അംഗങ്ങളായ ഭവന രഹിതരായ ഭാഗ്യക്കുറി ഏജ൯്റുമാർക്കും വില്പനക്കാർക്കും ഭവന നിർമാണ പദ്ധതി നടപ്പിലാക്കുന്നു. ക്ഷേമനിധി പദ്ധതിയിൽ കഴിഞ്ഞ അഞ്ചു വർഷമായി സജീവ അംഗത്വമുളളവർക്കു മാർച്ച് 31 നകം അപേക്ഷിക്കാം. നഗരപ്രദേശങ്ങളിൽ ആറു സെ൯്റിലും ഗ്രാമപ്രദേശങ്ങളിൽ പതിനഞ്ചു സെ൯്റിലും അധികം ഭൂമി ഉളളവരാകരുത്. വിശദ വിവരങ്ങൾ എറണാകുളം ജില്ലാ ഭാഗ്യക്കുറി ഓഫീസിൽ ലഭിക്കും

date