കാന്‍സര്‍ അവബോധന ക്ലാസ്
കേരള സര്‍ക്കാരിന്റെ ആരോഗ്യം ആനന്ദം, അകറ്റാം അര്‍ബുദം എന്ന ക്യാമ്പയിൻ്റെ ഭാഗമായി തൃശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജും കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശായിലെ ജീവനക്കാരുടെ സാംസ്‌കാരിക സംഘടനയായ സര്‍ഗ്ഗയും സംയുക്തമായി കാന്‍സര്‍ അവബോധന ക്ലാസ് സംഘടിപ്പിച്ചു. കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലയില്‍ നടന്ന ബോധവല്‍ക്കരണ ക്ലാസ്സ്, പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ. സി. പി. വിജയന്‍ ഉല്‍ഘാടനം ചെയ്തു. സര്‍ഗ്ഗ വൈസ് പ്രസിഡന്റ് പി. മണികണ്ഠന്‍ സ്വഗാതം പറഞ്ഞു. തൃശ്ശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലെ ഓങ്കോളജി വിഭാഗം പ്രൊഫസര്‍ ഡോ. നോനം
ചെല്ലപ്പന്‍ മുഖ്യപ്രഭാഷണം നടത്തി, കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല രജിസ്ട്രാര്‍ പ്രൊഫ. എസ് ഗോപകുമാര്‍, നവകേരള മിഷന്‍ തൃശ്ശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് നോഡല്‍ ഓഫീസര്‍ ജയകുമാര്‍ സര്‍ഗ്ഗ സെക്രട്ടറി കെ. വി. ജിതിന്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments