Post Category
കരാറടിസ്ഥാനത്തില്‍ വാഹനം ആവശ്യമുണ്ട്
തൃശ്ശൂര്‍ സ്‌പെഷല്‍ തഹസില്‍ദാര്‍ (എല്‍.എ - കിഫ്ബി ) ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിനായി ഗവണ്‍മെന്റ് അംഗീകൃത മാനദണ്ഡങ്ങള്‍ക്കും പ്രത്യേക നിബന്ധനകള്‍ക്കും വിധേയമായി മാര്‍ച്ച് രണ്ട് അഥവാ കരാര്‍ ദിവസം മുതല്‍ ഒരു വര്‍ഷത്തേക്ക് എഴുപേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന എ.സി. വാഹനം ഡ്രൈവര്‍ ഉള്‍പ്പെടെ മാസവാടക കരാര്‍ അടിസ്ഥാനത്തില്‍ നല്‍കാന്‍ താല്‍പര്യമുള്ള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 27 ന് ഉച്ചയ്ക്ക് രണ്ടിനു മുമ്പായി തൃശ്ശൂര്‍ കിഫ്ബി സ്‌പെഷല്‍ തഹസില്‍ദാരുടെ (എല്‍.എ) കാര്യാലയത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സ്‌പെഷല്‍ തഹസില്‍ദാരുടെ ഓഫീസുമായി പ്രവൃത്തി സമയത്ത് ബന്ധപെടുക. ഫോണ്‍: 0487 2959950
date
- Log in to post comments