Post Category
ഡയലിസിസ് ടെക്‌നിഷ്യന്‍, നഴ്‌സ് ഒഴിവ്
തോളൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പുഴക്കല്‍ ബോക്ക് പഞ്ചായത്ത് ഡയാലിസിസ് പേഷ്യന്‍സ് വെല്‍ഫയര്‍ സൊസൈറ്റിയുടെ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ഡയാലിസിസ് ടെക്‌നിഷ്യന്‍(2), ഡയാലിസിസ് നഴ്‌സ് (1) എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിച്ച, കുറഞ്ഞത് രണ്ട് വര്‍ഷം പ്രവൃത്തിപരിചയമുള്ള കേരള മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 20 ന് വൈകീട്ട് അഞ്ചിന് മുമ്പ് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ നേരിട്ടോ, bphctholur@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ സമര്‍പ്പിക്കണം. തുടര്‍ന്ന് ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് രണ്ടിന് സി.എച്ച്.സി. കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 9995132333
date
- Log in to post comments