വയക്കര ജി എച്ച് എസ് എസ് ഇൻഡോർ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനം ചെയ്തു
വയക്കര ഗവ. ഹയർ സെക്കന്ററി സ്‌കൂൾ ഇൻഡോർ സ്റ്റേഡിയം പ്രവൃത്തി ഉദ്ഘാടനം ടി.ഐ മധുസൂദനൻ എം.എൽ.എ നിർവ്വഹിച്ചു. പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രാജൻകുട്ടി അധ്യക്ഷത വഹിച്ചു. 2023 -24 വർഷത്തെ സംസ്ഥാന ബജറ്റിൽ മൂന്ന് കോടി രൂപയാണ് ഇൻഡോർ സ്റ്റേഡിയം പൂർത്തീകരിക്കുന്നതിന് അനുവദിച്ചിരുന്നത്. കായിക വകുപ്പിന് കീഴിലുള്ള സ്പോർട്സ് കേരള ഫൗണ്ടേഷനാണ് നിർവ്വഹണ ചുമതല.
സ്പോർട്സ് കേരള ഫൗണ്ടേഷൻ അസി. എക്സിക്യൂട്ടീവ് എഞ്ചീയർ പി വി രഞ്ജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ഏലിയാസ്, പെരിങ്ങോം- വയക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.സുഗന്ധി, പുഷ്പ മോഹനൻ, ആർ.രാധാമണി, കെ. പ്രഭാകരൻ, ടി.വി.കുഞ്ഞമ്പു നായർ, സി.പത്മനാഭൻ, ടി.പി.മുസ്തഫ, സന്തോഷ് കെ.ജി, സ്കൂൾ പ്രിൻസിപ്പൽ എ കെ റജീന, വൈസ് പ്രിൻസിപ്പൽ ടി വീ പ്രീത, പി.ടി.എ പ്രസിഡണ്ട് പി. മധുസൂദനൻ, പി.ടി.എ വൈസ് പ്രസിഡണ്ട് കെ.കെ.വി സുധീർബാബു, സ്റ്റാഫ് സെക്രട്ടറി ഇ വി പ്രമോദ്‌കുമാർ എന്നിവർ സംസാരിച്ചു.
- Log in to post comments