Skip to main content

വളണ്ടിയർ നിയമനം

കോളയാട്, ചിറ്റാരിപ്പറമ്പ് പഞ്ചായത്തുകളിൽ ജലജീവൻ മിഷന്റെ ഭാഗമായി നടപ്പാക്കുന്ന കുടിവെള്ള പദ്ധതികളിലേക്ക് ജെ.ജെ.എം വളണ്ടിയർമാരെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിങ്/ഐ.ടി.ഐ/ഡിപ്ലോമ/ ബിടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രദേശവാസികൾക്ക് മുൻഗണന. താൽപര്യമുള്ളവർ ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ്, ഫോൺ നമ്പർ, ഇ-മെയിൽ വിലാസം സഹിതം ഫെബ്രുവരി 22ന് വൈകിട്ട് അഞ്ചിനകം തപാൽ/ഇ-മെയിൽ മുഖേന അപേക്ഷകൾ സമർപ്പിക്കണം. വിലാസം: അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, പ്രൊജക്ട് സബ് ഡിവിഷൻ കൂത്തുപറമ്പ്, താണ, കണ്ണൂർ, പിൻ -670012. ഇ-മെയിൽ: aeekwakuthuparamba@gmail.com

date