Skip to main content

അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ് അദാലത്ത്

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അംഗത്വം എടുത്ത കുടിശ്ശികയുള്ള അംഗങ്ങൾക്ക് പിഴയും കാലതാമസവും കൂടാതെ വരിസംഖ്യ അടച്ച് അംഗത്വം പുനഃസ്ഥാപിക്കുന്നതിന് കണ്ണൂർ, കാസർകോട് ജില്ലകളിൽ അദാലത്ത് ആരംഭിച്ചു. ആറ് മാസത്തേക്കാണ് അദാലത്തുകൾ. അദാലത്ത് കാലയളവിൽ കുടിശ്ശികയുള്ള വരിസംഖ്യ തുക അഞ്ച് തവണകളായി ഒടുക്കുന്നതിനും അവസരമുണ്ടെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 04972970272

date