പത്രപ്രവർത്തക പെൻഷൻ അംഗത്വം പുനഃസ്ഥാപിക്കാൻ അവസരം
പത്രപ്രവർത്തക പെൻഷൻ പദ്ധതിയിൽ വിവിധ കാരണങ്ങളാൽ അംശദായം അടയ്ക്കാൻ കഴിയാതെ അംഗത്വം റദ്ദായവരുടെ അംഗത്വം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അംഗത്വം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾക്കായി കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസുമായി ബന്ധപ്പെടുക. ഉത്തരവ് തിയ്യതിയായ 2025 ഫെബ്രുവരി 12 മുതൽ ഒരു മാസത്തിനകം പിഴ പലിശയോടെ അംശദായ കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കേണ്ടതാണ്.
നേരത്തെ അപേക്ഷ തന്നിട്ടില്ലാത്തവർ മുടങ്ങിയ കാരണം വ്യക്തമാക്കി അപേക്ഷ സമർപ്പിക്കേണ്ടതാണ്. മൂന്ന് തവണയിൽ കൂടുതൽ പ്രാവശ്യം അംഗത്വം മുടങ്ങിയവർക്ക് ഇപ്പോൾ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം അംഗത്വം പുനഃസ്ഥാപിക്കാൻ വ്യവസ്ഥപ്രകാരം സാധ്യമല്ല.
അംഗത്വം മുടങ്ങിയപ്പോൾ ജോലി നോക്കിയിരുന്ന മാധ്യമ സ്ഥാപനത്തിൽ തന്നെയാണ് അപേക്ഷകൻ /അപേക്ഷക ഇപ്പോഴും തുടരുന്നതെങ്കിൽ, നേരത്തെ സമർപ്പിച്ചിട്ടുള്ള എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ് മതിയാകും. ഇവർ ഏറ്റവും പുതിയ ശമ്പളസർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. എന്നാൽ, ഇതിനിടെ സ്ഥാപനം മാറിയിട്ടുണ്ടെങ്കിൽ, അപേക്ഷയോടൊപ്പം പുതിയ സ്ഥാപനത്തിലെ എംപ്ലോയ്മെന്റ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഉത്തരവ് തീയ്യതി മുതൽ ഒരു മാസത്തിനകം അംഗത്വം പുനഃസ്ഥാപിക്കാത്തവർക്ക്് ഇപ്പോൾ നൽകിയ ഇളവ് നഷ്ടപ്പെടും.
- Log in to post comments