Skip to main content

ക്വട്ടേഷൻ/ടെണ്ടർ ക്ഷണിച്ചു

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ തളിപ്പറമ്പ കയ്യംതടത്ത് പ്രവർത്തിക്കുന്ന കണ്ണൂർ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ 2025-26 അധ്യയന വർഷം പ്ലസ് വൺ, പ്ലസ് ടു, അഞ്ച് മുതൽ  ഏഴ് വരെ, എട്ട് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന അന്തേവാസികളുടെ യൂണിഫോം ഭംഗിയായും വൃത്തിയായും തയ്ച്ച് നൽകുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്നോ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ക്വട്ടേഷൻ ക്ഷണിച്ചു.

കണ്ണൂർ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർഥികൾക്ക് 2025-26 വർഷം ചെരുപ്പ് വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ ക്വട്ടേഷൻ ക്ഷണിച്ചു. 

കണ്ണൂർ ഗവ. മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ 2025-26 വർഷം അഞ്ച് മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികൾക്കും യൂനിഫോം നൽകുന്നതിന്, യൂണിഫോം മെറ്റീരിയൽസ് വിതരണം നടത്തുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്നോ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ടെണ്ടർ ക്ഷണിച്ചു.

കണ്ണൂർ ഗവ.മോഡൽ റെസിഡൻഷ്യൽ സ്‌കൂളിൽ 2025-26 വർഷം അഞ്ച് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികൾക്കും (ആകെ 350 വിദ്യാർഥികൾക്ക് രണ്ട് സെറ്റ് വീതം) നൈറ്റ് ഡ്രസ് വിതരണം നടത്തുന്നതിന് താൽപര്യമുള്ള വ്യക്തികളിൽ നിന്നോ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ടെണ്ടർ ക്ഷണിച്ചു.

ക്വട്ടേഷൻ/ടെണ്ടർ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 21 ന് ഉച്ച 12 മണി. ഫോൺ : 0460 2996794
 

date