Post Category
നിങ്ങൾ പ്രവാസികളാണോ... സംരഭം തുടങ്ങാൻ സുവർണാവസരം
കുടുംബശ്രീ നോർക്ക റൂട്ട്സുമായി സഹകരിച്ചു നടപ്പിലാക്കുന്ന പ്രവാസി ഭദ്രത പേർൾ (പ്രവാസി എന്റർപ്രെനർഷിപ്പ് ആഗ്മെന്റേഷൻ ആന്റ് റിഫർമേഷൻ ഓഫ് ലൈവ്ലിഹുഡ്സ് )പദ്ധതി വഴി തൊഴിൽ നഷ്ട്ടപെട്ട് വരുന്ന പ്രവാസികൾക്ക് വായ്പ ലഭ്യമാക്കുന്നു. സംരംഭങ്ങൾ ആരംഭിക്കാൻ രണ്ട് ഗഡുകളായി രണ്ട് ലക്ഷം രൂപ വരെ പലിശരഹിത വായ്പയായി ലഭിക്കും. അപേക്ഷ സമർപ്പിക്കുന്നതിനും അനുബന്ധവിവരങ്ങൾക്കും സി.ഡി.എസ് ഓഫീസുമായി ബന്ധപെടുക.സംശയനിവാരണത്തിനും, പിന്തുണകൾക്കുമായി മാസത്തിലെ ആദ്യത്തെയും, മൂന്നാമത്തെയും വ്യാഴാഴ്ചകളിൽ സി.ഡി.എസുകളിൽ മൈക്രോ എന്റർപ്രൈസ് കൺസൾട്ടന്റ് സേവനം ഉണ്ടായിരിക്കുന്നതാണ്.
ആദ്യ ഘട്ടത്തിൽ കോവിഡ് പ്രതിസന്ധി കാലഘട്ടത്തിൽ തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് ഉപജീവനം കണ്ടെത്തുന്നതിനാണ് വായ്പ അനുവദിച്ചിരുന്നത്.
date
- Log in to post comments