Post Category
ഗസ്റ്റ് ലക്ചറർ നിയമനം
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ സംസ്കൃതം വ്യാകരണ വിഭാഗത്തിൽ താത്ക്കാലിക ലക്ചററുടെ (മണിക്കൂർ അടിസ്ഥാനത്തിൽ) ഒരു ഒഴിവുണ്ട്. യു. ജി. സി. നെറ്റ് / പിഎച്ച്. ഡി. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായവർ ഫെബ്രുവരി 19ന് രാവിലെ 11ന് കാലടി മുഖ്യ കേന്ദ്രത്തിലുള്ള സംസ്കൃതം വ്യാകരണ വിഭാഗത്തിൽ നടത്തുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. നിർദ്ദിഷ്ട യോഗ്യതയുള്ളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദധാരികളെ പരിഗണിക്കുന്നതായിരിക്കും. ഫോൺ: 9446951332
date
- Log in to post comments