കുസാറ്റിൽ കമ്പ്യൂട്ടേഷണൽ ബയോളജി ആന്റ് ബയോ ഇൻഫോർമാറ്റിക്സ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നു
കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ നാഷണൽ സെന്റർ ഫോർ അക്വാട്ടിക് ആനിമൽ ഹെൽത്ത് -ബയോഇൻഫോർമാറ്റിക്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ കമ്പ്യൂട്ടേഷണൽ ബയോളജി ആന്റ് ബയോ ഇൻഫോർമാറ്റിക്സ് ഹാൻഡ്സ്-ഓൺ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
ജീവശാസ്ത്ര (ലൈഫ് സയൻസ് ) പശ്ചാത്തലമുള്ള ഹയർ സെക്കന്ററി, ബിരുദം (യുജി) വിഭാഗത്തിലുളളവർക്ക് 7 ദിവസത്തേയും, പിജി/പിഎച്ച്ഡി (പിജി /പിഎച്ച്ഡി) വിഭാഗത്തിലുളളവർക്ക് 14 ദിവസത്തേയും, പോസ്റ്റ്-ഡോക്ടറൽ ഫെലോഷിപ്പ് (പിഡിഎഫ്)/അധ്യാപകർ എന്നിവർക്ക് 21 ദിവസത്തേയും പരിശീലനത്തിന് അപേക്ഷ ക്ഷണിക്കുന്നു.
രജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല. താല്പര്യമുള്ളവർ ഫെബ്രുവരി 24നകം https://forms.gle/Dn8eVkhnso2gT8ZF8 എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.
പരിശീലനം 2025 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ നടക്കും. ഒരോ വിഭാഗത്തിൽ നിന്നും യോഗ്യരായ ആദ്യ 15 അപേക്ഷകർക്കാണ് പ്രവേശനം ഉണ്ടായിരിക്കുക. കഴിഞ്ഞ വർഷം ഓൺലൈൻ പരിശീലനം പൂര്‍ത്തിയാക്കിയവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക് bic.ncaah@cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക, ഫോൺ : 9846047433
- Log in to post comments