Post Category
ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്സുകൾ ആരംഭിക്കുന്നു
കേരള സർക്കാർ സ്ഥാപനമായ എൽ ബി എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന എൽ ബി എസ് സ്‌കിൽ സെന്ററുകളിൽ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ കോഴ്സുകൾ ആരംഭിക്കുന്നു. ക്ളാസ് റൂം പഠനം കൂടാതെ ഹോസ്പിറ്റലുകളിൽ ഇന്റേൺഷിപ്പോടു കൂടി നടത്തുന്ന ഈ കോഴ്സുകളിൽ പ്ലസ് ടു കാർക്ക് ഒരു വർഷം നീണ്ടു നിൽക്കുന്ന ഡിപ്ലോമ കോഴ്സും, ഡിഗ്രി കഴിഞ്ഞവർക്ക് ആറു മാസത്തെ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സിനും ചേരാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 6238553571 എന്ന നമ്പരുമായി ബന്ധപ്പെടേണ്ടതാണ്.
പി.എൻ.എക്സ് 730/2025
date
- Log in to post comments