കുമ്പളങ്ങിയിൽ ഇനി ജൈവമാലിന്യവും ശേഖരിക്കും
കുമ്പളങ്ങി പഞ്ചായത്തിൽ ഇനി ജൈവമാലിന്യവും ശേഖരിക്കും. കുമ്പളങ്ങി ഗ്രാമപഞ്ചായത്തിൽ കണ്ടക്കടവിലെ ശുചിത്വതീരം പാർക്കിൽ നവീകരിക്കപ്പെട്ട തുമ്പൂർമുഴി യൂണിറ്റിലാണ് ജൈവ മാലിന്യ സംസ്കരണ സംവിധാനം ഒരുക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സൂസൻ ജോസഫ് സംസ്കരണ സംവിധാനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
എക്കോ നോവ സ്ഥാപനവുമായി സഹകരിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തിൽ പഞ്ചായത്തിന്റെ പരിധിയിൽ ഉള്ള കാറ്ററിംഗ് സ്ഥാപനങ്ങൾ, ഓഡിറ്റോറിയങ്ങൾ എന്നിവിടങ്ങളിലെ ജൈവ മാലിന്യ ശേഖരണം ആരംഭിക്കും.
കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ സഗീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജെൻസി ആന്റണി, ജാസ്മിൻ രാജേഷ്, ബേസിൽ ജേക്കബ്, ബ്ലോക്ക് മെമ്പർ നീത സുനിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മിനി അജയൻ, 'ജോസഫ് ജിബിൻ, ലീജ ബാബു, ജോസി വി എക്സ് , ലില്ലി റാഫേൽ,റീത്ത പീറ്റർ, സാം ആന്റണി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി മിനി, വി ഇ ഒ രശ്മി,ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ ജോയ് ജെഫിൻ, എക്കോ നോവ ചീഫ് എക്സിക്യൂട്ടിവ് എ. എ സുരേഷ് , ഹരിത കർമ്മ സേന അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
- Log in to post comments