Skip to main content

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം കര്‍ഷകന് ലഭിക്കണം: മന്ത്രി പി പ്രസാദ്

 

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം കര്‍ഷകന് ലഭിച്ചെങ്കില്‍ മാത്രമേ കര്‍ഷകന് അന്തസാര്‍ന്ന ജീവിതം നയിക്കാന്‍ സാധിക്കൂവെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. മറ്റെല്ലാ ഉത്പന്നങ്ങളുടെയും വില ഉല്‍പാദകര്‍ തീരുമാനിക്കുമ്പോള്‍  കാര്‍ഷിക ഉത്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം ഉത്പാദകനായ കര്‍ഷകന് ലഭിക്കുന്നില്ല. പ്രാഥമിക കാര്‍ഷിക മേഖലയുടെ തുല്യപ്രധാന്യം കാര്‍ഷിക വിളകളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്ന ദ്വിതീയ കാര്‍ഷിക മേഖലയ്ക്ക് നല്‍കിയെങ്കില്‍ മാത്രമേ ഇത് സാധ്യമാകൂവെന്ന് മന്ത്രി പറഞ്ഞു. കൃഷിവകുപ്പിന്റെ ഫാം പ്ലാന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ഓണാട്ടുകര കര്‍ഷക ഉത്പാദക കമ്പനിയുടെ കേരളഗ്രോ പ്രീമിയം ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കൃഷിവകുപ്പ് ഈ രംഗത്ത് കൂടുതല്‍ ശ്രദ്ധ ചെലുത്തിയതിന്റെ ഭാഗമായി ഒരു കൃഷിഭവന് ഒരു ഉല്‍പ്പന്നം എന്നുള്ള നിലയില്‍ 4000 ത്തില്‍ അധികം മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ കേരളഗ്രോ എന്ന ബ്രാന്‍ഡില്‍ വിപണിയില്‍ എത്തിക്കുവാന്‍ സാധിച്ചിട്ടുണ്ട്. കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന ഗുണ മേന്മയുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ മുഖേനയും സംസ്ഥാനത്തുള്ള 14 കേരളഗ്രോ ബ്രാന്‍ഡ് ഷോപ്പുകളിലൂടെയും ലഭ്യമാണ്. രാജ്യത്ത് ആദ്യമായാണ് ഒരു ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ യു.പ്രതിഭ എം എല്‍ എ അധ്യക്ഷത വഹിച്ചു.  ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രജനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ദീപ, മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ മണി വിശ്വനാഥ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി അമ്പിളി, ആത്മ പ്രോജക്ട് ഡയറക്ടര്‍ സഞ്ജു സൂസന്‍ മാത്യു, ഓണാട്ടുകര കര്‍ഷക ഉത്പാദക കമ്പനി ചെയര്‍മാന്‍ എന്‍ സുകുമാരപിള്ള, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആര്‍. രഞ്ജിത്ത്
ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ശശിധരന്‍ നായര്‍, സര്‍വീസ് പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി എന്‍ ശ്രീകുമാര്‍, പ്രൈമറി കോഓപ്പറേറ്റീവ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കോശി അലക്‌സ്, റിട്ട. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.എസ്.സോമന്‍, ഓണാട്ടുകര സ്‌പൈസസ് പ്രൊഡ്യൂസര്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ രജനി ജയദേവ്, ഓണാട്ടുകര എത്‌നിക് ഫുഡ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ ജി മധുസൂദനന്‍, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സിന്ധു, ബി സ്മിത,  രശ്മി സി ആര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാരായ പി സുമാറാണി, പി രാജശ്രീ, ഷിജി മാത്യു, കൃഷി ഓഫീസര്‍മാരായ ജി ഹരിത, ദീപ.ആര്‍ ചന്ദ്രന്‍, ഓണാട്ടുകര കര്‍ഷക ഉത്പാദക കമ്പനി ഡയറക്ടര്‍മാരായ അയ്യൂബ് എം, രശ്മി, എല്‍ അനിതകുമാരി, ഒ സ്മിതമോള്‍, അനുസ്മിത തുടങ്ങിയവര്‍ പങ്കെടുത്തു.
(പിആർ/എഎൽപി/480)

date