Post Category
സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒഴിവ്
ആലപ്പുഴ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (പോക്‌സോ)യിലെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ നിലവിലുള്ള ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴു വര്‍ഷത്തില്‍ കുറയാത്ത പ്രാവീണ്യമുള്ള അഭിഭാഷകര്‍ക്ക് അപേക്ഷിക്കാം. ഫോട്ടോ പതിച്ച ബയോഡാറ്റ, എന്‍റോള്‍മെന്റ് സാക്ഷ്യപത്രം, വിലാസം, ജനന തീയതി, ജാതി മതം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി 28 ന് വൈകുന്നേരം അഞ്ചു മണിക്ക് മുമ്പ് കളക്‌ട്രേറ്റില്‍ അപേക്ഷ സമര്‍പ്പിക്കുക.
(പിആർ/എഎൽപി/470)
date
- Log in to post comments