Skip to main content

*യൂത്ത് സെമിനാറിന് ഫെബ്രുവരി 18 വരെ അപേക്ഷിക്കാം*

കേരള സംസ്ഥാന യുവജന കമ്മീഷന്‍ മാര്‍ച്ച് മൂന്ന്, നാല് തീയതികളില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാറിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഫെബ്രുവരി 18 വരെ നീട്ടി. മോഡേണ്‍ വേള്‍ഡ് ഓഫ് വര്‍ക്ക് ആന്‍ഡ് യൂത്ത് മെന്റല്‍ ഹെല്‍ത്ത് എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള 18 നും 40 നും മദ്ധ്യേ പ്രായമുള്ളവര്‍ ബയോഡാറ്റയും ഫോട്ടോയും സഹിതം അപേക്ഷ സമര്‍പ്പിക്കണം. പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് സെമിനാര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ പ്രബന്ധ സംഗ്രഹം കൂടി ബയോഡാറ്റക്കൊപ്പം സമര്‍പ്പിക്കണം. അപേക്ഷകള്‍ ksycyouthseminar@gmail.com എന്ന മെയില്‍ ഐ.ഡിയിലോ കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പി.എം. ജി, തിരുവനന്തപുരം -33 വിലാസത്തില്‍ തപാല്‍ മുഖേനയോ നേരിട്ടോ നല്‍കണം. ഫോണ്‍: 8086987262, 0471-2308630
 

date