വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിൽ ഭിന്നശേഷി കലോത്സവം നടത്തി
ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കലോത്സവം 'നിലാവ് 2025' സംഘടിപ്പിച്ചു. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം നിർവഹിച്ചു.
വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആര്യനാട്, കാട്ടാക്കട, കുറ്റിച്ചൽ, വെള്ളനാട്, പൂവച്ചൽ, തൊളിക്കോട്, ഉഴമലയ്ക്കൽ, വിതുര ഗ്രാമപഞ്ചായത്തുകളിൽ സംഘടിപ്പിച്ച ഭിന്നശേഷി കലാമേളയിൽ വിജയികളായിട്ടുള്ളവരെ ഉൾപ്പെടുത്തിയാണ് ബ്ലോക്കുതല കലോത്സവം നടത്തിയത്. വെള്ളനാട് സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച കലോത്സവത്തിൽ എട്ട് വിഭാഗങ്ങളിലായി 250 ഭിന്നശേഷി പ്രതിഭകളാണ് പങ്കെടുത്തത്. ബ്ലോക്ക് പഞ്ചായത്തിന്റെ 2024- 2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.
വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഇന്ദുലേഖ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷൻമാർ, മെമ്പർമാർ, വെള്ളനാട് ശിശുവികസന പദ്ധതി ഓഫീസർ ലേഖാ എസ്.എസ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments