കൊല്ലം@ 75 പ്രദര്‍ശന വിപണന മേള മാര്‍ച്ച് 3 മുതല്‍ 10 വരെ
കൊല്ലം ജില്ല രൂപീകൃതമായതിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മാര്‍ച്ച് മൂന്ന് മുതല്‍ 10 വരെ കൊല്ലം ആശ്രാമം മൈതാനിയില്‍ പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൊല്ലത്തിന്റെ ചരിത്രം, വികസന മുന്നേറ്റം, ഭാവി സാധ്യതകള്‍ തുടങ്ങിയവ മേളയില്‍ അവതരിപ്പിക്കും.20,000 ചതുരശ്ര അടിയിലുള്ള പ്രദര്‍ശന വിപണന നഗരിയില്‍ വിവിധ വകുപ്പുകളുടെ തീം സ്റ്റാളുകള്‍, കൊമേഴ്‌സ്യല്‍ സ്റ്റാളുകള്‍, പുസ്തക മേള തുടങ്ങിയവ ഉണ്ടാകും. വിവിധ കലാപരിപാടികളും മേളയുടെ ഭാഗമായി നടക്കും. 1,500 ചതുരശ്ര അടിയിലുള്ള തീം പവലിയന്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സജ്ജീകരിക്കും. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. മേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ജില്ലാ കളക്ടര്‍ എന്‍.ദേവിദാസിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ തല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. മേള വിജയകരമാക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കളക്ടര്‍ പറഞ്ഞു. എ.ഡി.എം. ജി.നിര്‍മ്മല്‍ കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അരുണ്‍ എസ്.എസ്., വിവിധ വകുപ്പുകളുടെ ജില്ലാതല മേധാവിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments