Skip to main content

ബോധവൽക്കരണ പരിപാടി

പ്രധാനമന്ത്രി വിശ്വകർമ പദ്ധതിയുടെ ഭാഗമായി കൈകൊണ്ട് ജോലി ചെയ്യുന്ന കരകൗശല വിദഗ്ധർക്കും തൊഴിലാളികൾക്കുമായി ബോധവത്കരണ ക്ലാസ് നടത്തും. ഫെബ്രുവരി 24ന് രാവിലെ 9.30ക്ക് മലപ്പുറം റൂബി ലോഞ്ചിലാണ് പരിപാടി. ബോട്ട്‌മേക്കർ, കവചം/പടച്ചട്ട/ആയുധം നിർമ്മിക്കുന്നവർ, ലോഹപ്പണി ചെയ്യുന്നവർ,  ചുറ്റിക, ടൂൾകിറ്റ് നിർമ്മിതാക്കൾ, പൂട്ട് ഉണ്ടാക്കുന്നവർ, ശിൽപികൾ, സ്വർണ്ണപ്പണിക്കാർ, മൺപാത്ര നിർമാണ തൊഴിലിൽ ഏർപ്പെടുന്നവർ, കല്ലുപൊട്ടിക്കുന്നവർ, കല്ലുകൊത്തുന്നവർ, ചെരുപ്പ്/പാദരക്ഷഉണ്ടാക്കുന്നവർ/നന്നാക്കുന്നവർ, കൊട്ട/പായ/ചൂലുനിർമ്മാതാക്കൾ/കയർ നെയ്ത്തുകാർ, പരമ്പരാഗത പാവ/കളിപ്പാട്ട നിർമാതാക്കൾ, ബാർബർ, മാലകോർക്കുന്നവർ, അലക്കുക്കാർ, മത്സ്യബന്ധന വല ഉണ്ടാക്കുന്നവർ എന്നിവർക്ക് പങ്കെടുക്കാം. പരിപാടിയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ പേര്, അഡ്രസ്സ്, മൊബൈൽ നമ്പർ എന്നിവ മുൻകൂറായി 8330080536  എന്ന നമ്പറിൽ വാട്‌സാപ്പ് വഴി അയക്കണം. ഫോൺ : 9656305281.

date