Skip to main content

പട്ടികജാതി വിഭാഗക്കാർക്ക് വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

 കൊച്ചി കോർപ്പറേഷനിലെ 2024-25-ലെ ജനകീയ ആസൂത്രണ പദ്ധതിപ്രകാരം പട്ടികജാതി വിഭാഗക്കാർക്കായി വിവിധ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്, വിദ്യാഭ്യാസ ധനസഹായം, വയോജനങ്ങൾക്ക് കട്ടിൽ വിതരണം, വീട് വൈദ്യുതീകരണം, പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ വിവാഹത്തിന് ധനസഹായം, വീട് വാസയോഗ്യമാക്കൽ, മിശ്രവിവാഹിതരായ ദമ്പതികൾക്ക് ധനസഹായം, പഠനമുറി നിർമ്മാണം തുടങ്ങിയവയാണ് പദ്ധതികൾ. താത്പര്യമുളള പട്ടികജാതി വിഭാഗക്കാർ ഫെബ്രുവരി 19 ന്  മുമ്പ് കണയന്നൂർ താലൂക്ക് ഓഫീസിന് സമീപമുളള കൊച്ചി കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ അപേക്ഷ സമർപ്പിക്കുക.

date