Skip to main content
0

ആര്‍ത്തവ കാല ശുചിത്വം ലക്ഷ്യം: മെനസ്ട്രുവല്‍ കപ്പ് വിതരണം ചെയ്തു

ആര്‍ത്തവ കാല ശുചിത്വം ഉറപ്പുവരുത്തുന്നതിനായി എരമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്തു. കൗമാരക്കാര്‍ക്കും വനിതകള്‍ക്കുമായി ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ചെയ്തത്. വാര്‍ഡുകളില്‍ നിന്നും മുന്‍ഗണനാ ലിസ്റ്റില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ ചെലവഴിച്ചുള്ളതാണ് പദ്ധതി. പരിപാടിയോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.  

ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് മെന്‍സ്ട്രുവല്‍ കപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ എം ശ്രീജ അധ്യക്ഷത വഹിച്ചു. ഡോ.അജ്ഞലി ബോധവല്‍ക്കരണ ക്ലാസെടുത്തു. എരമംഗലം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.സരിത പുരുഷോത്തമന്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ വത്സല കാറളംകണ്ടി, ബീന കാട്ടുപറമ്പത്ത്, ആരിഫാ ബീവി തുടങ്ങിയവര്‍ പങ്കെടുത്തു.

date