Post Category
പരീക്ഷാ പരിശീലനം
എറണാകുളം ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്‌ചേഞ്ചിൻ്റെ ആഭിമുഖ്യത്തിൽ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ തുടങ്ങിയ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 22-ന് ആരംഭിക്കുന്ന പരിശീലന പരിപാടി പ്രവർത്തി ദിനങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് നടക്കുക.
ഈ മേഖലയിലെ പ്രമുഖരായ പരിശീലകർ നയിക്കുന്ന ക്ലാസുകളിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ ഫെബ്രുവരി 20, വൈകിട്ട് അഞ്ചിന് മുൻപായി www.empekm.in/training എന്ന വെബ്സൈറ്റിൽ രജിസ്ട്രേഷൻ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2422458, 8301040684 എന്ന നമ്പറിൽ ബന്ധപ്പെടുക.
date
- Log in to post comments