Skip to main content

ഭിന്നശേഷി കായികമേള നടത്തുന്നു

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍  ജില്ലയിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍/വ്യക്തികളെ  പങ്കെടുപ്പിച്ച് ഭിന്നശേഷി കായിക മേള 2025 നടത്തുന്നു. ഫെബ്രുവരി 21ന് രാവിലെ 8 മുതൽ ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് കായികമേള സംഘടിപ്പിക്കുന്നത്.

വിവിധ വിഭാഗങ്ങളിലായി സോഫ്റ്റ് ബോള്‍ ത്രോ, ഓട്ടമത്സരം, മ്യൂസിക്കല്‍  ചെയര്‍ വാകിംഗ് വിത്ത് സ്റ്റിക്ക്, പിസിംഗ് ദി ബോള്‍, കിക്കിംഗ് ദി ബോള്‍ തുടങ്ങിയ മത്സര ഇനങ്ങള്‍ നടത്തപ്പെടും. വിശദവിവരങ്ങള്‍ക്ക് 0471-2343241.

date