Post Category
സൗജന്യ തൊഴില്‍ മേള
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ `വിജ്ഞാന കേരളം' പദ്ധതിയുടെ ഭാഗമായി തവനൂര്‍ അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ തൊഴില്‍ മേള നടത്തുന്നു. ഫെബ്രുവരി 22ന് നടത്തുന്ന മേളയില്‍ വിവിധ മേഖലകളിലായി 300 ലധികം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. പത്ത്, പ്ലസ്ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, ബി ടെക് യോഗ്യതയുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റും സഹിതം ഫെബ്രുവരി 22ന് രാവിലെ 9.30ന് തവനൂര്‍ അസാപ് സ്‌കില്‍ പാര്‍ക്കില്‍ എത്തണം. https://forms.gle/jVxDjxLmQdqsCrbC8 ല്‍ സൗജന്യമായി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999658,9072370755.
date
- Log in to post comments