ട്രൈബല്‍ പാരാമെഡിക്‌സ് ട്രെയിനി നിയമനം
പട്ടികവര്‍ഗ വികസന വകുപ്പും, ആരോഗ്യവകുപ്പും ചേര്‍ന്ന് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍കോളേജ് വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ട്രൈബല്‍ പാരാമെഡിക്‌സ് ട്രെയിനികളെ നിയമിക്കുന്നതിന് യോഗ്യരായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതി, യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നഴ്സിംഗ്, ഫാര്‍മസി, മറ്റ് പാരാമെഡിക്കല്‍ കോഴ്സ് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയാണ് വിദ്യാഭ്യാസയോഗ്യത. കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുണ്ടായിരിക്കണം. 21-35 വയസാണ് പ്രായപരിധി. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം പുനലൂര്‍ ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസിലോ, ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ ലഭ്യമാക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20. നഴ്സിംഗ്/ഫാര്‍മസി/മറ്റ് പാരാമെഡിക്കല്‍ കോഴ്സ്, ബിരുദ യോഗ്യതയുളളവര്‍ക്ക് 18,000 രൂപയും ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് 15,000 രൂപയും പ്രതിമാസ ഓണറേറിയം ലഭിക്കും. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോമിന്റെ മാത്യകയും പുനലൂര്‍ ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസ്/ആലപ്പുഴ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും, www.stdkerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. ഫോണ്‍: 0475-2222353.
(പിആർ/എഎൽപി/512)
- Log in to post comments