Skip to main content
റാന്നി അട്ടത്തോട് സ്‌കൂളിലെ പുതിയ ലൈബ്രറി ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.

കുട്ടികള്‍ക്കായി വായനയുടെ ലോകം തുറന്ന് ജില്ലാ കലക്ടര്‍

റാന്നി അട്ടത്തോട് സ്‌കൂളിലെ കുട്ടികള്‍ക്ക് അറിവിന്റെ പുതുവാതായനങ്ങള്‍ തുറന്ന് നല്‍കി ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. അട്ടത്തോട് ട്രൈബല്‍ എല്‍. പി. സ്‌കൂളിലാണ് ആധുനിക ലൈബ്രറി.
ദി സൊസൈറ്റി ഫോര്‍ പോളിമര്‍ സയന്‍സ് ഇന്ത്യ (എസ് പി എസ് ഐ) തിരുവനന്തപുരം ചാപ്റ്ററിന്റെ സാമൂഹ്യസുരക്ഷാ നിധിയില്‍നിന്ന് മൂന്ന് ലക്ഷം രൂപ വിനിയോഗിക്കാന്‍ കലക്ടറാണ് മുന്‍കൈയെടുത്തത്. പുതുകാലത്തിന് ചേര്‍ന്ന രീതിയിലാണ് നിര്‍മിതി. വിശാലമാണ് മുറി. വര്‍ണാഭമാണ് ഇരിപ്പിടങ്ങള്‍. സ്മാര്‍ട്ട് ടി.വിയുണ്ട്, പുസ്തകങ്ങള്‍ സൂക്ഷിക്കാനുള്ള തട്ടുകളും.  
പട്ടികവര്‍ഗ വിഭാഗത്തിലെ 41 വിദ്യാര്‍ഥികളാണ് സ്‌കൂളിലുള്ളത്. 30 കിലോമീറ്റര്‍ ദൂരത്തുനിന്ന് വാഹനങ്ങളില്‍ എത്തുന്നവരും ഇവിടെയുണ്ട്.  
ജില്ലാ കലക്ടറാണ് ലൈബ്രറി സമര്‍പ്പണം നടത്തിയത്. ഉദ്ഘാടനചടങ്ങില്‍ റാന്നി പെരുനാട് പഞ്ചായത്തംഗം മഞ്ജു പ്രമോദ്, ജില്ലാ ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ എസ്. എ. നജീം, അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ എം. ശശി,  ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗോപകുമാര്‍, ഹെഡ് മാസ്റ്റര്‍ ബിജു തോമസ്, അധ്യാപകരായ ബി. അഭിലാഷ്, കെ. എം. സുധീഷ്, ആശാ നന്ദന്‍, അമിത, ഊര് മൂപ്പന്‍ നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date