Post Category
കോട്ടാങ്ങല്‍ എല്‍പി സ്‌കൂള്‍ കെട്ടിട നിര്‍മ്മാണോദ്ഘാടനം നടത്തി
കോട്ടാങ്ങല്‍ സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം പ്രമോദ് നാരായണ്‍ എം.എല്‍.എ നിര്‍വഹിച്ചു. ഒരു കോടി രൂപയാണ് കെട്ടിടത്തിനായി സര്‍ക്കാര്‍ അനുവദിച്ചത്. നാല് ക്ലാസ്സ് മുറികള്‍, സ്റ്റാഫ് റൂം, ബാത്‌റൂം, വരാന്ത എന്നിവ ഉള്‍പ്പെടുന്ന കെട്ടിടം എട്ട് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. റാന്നിയില്‍ സൗജന്യ പിഎസ്‌സി പഠനപദ്ധതി ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം ബിന്ദു ചന്ദ്രമോഹന്‍ അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല ബീവി, പ്രധാനാധ്യാപിക മിനി എലിസബത്ത് ജോണ്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments