കഫേ കുടുംബശ്രീ ഭക്ഷ്യമേള രണ്ടാം ഘട്ടം നാളെ (ഫെബ്രു 22) മുതൽ മറൈൻഡ്രൈവിൽ
കഫേ കുടുംബശ്രീ ഭക്ഷ്യമേള രണ്ടാം ഘട്ടം നാളെ (ഫെബ്രു 22) മുതൽ മറൈൻഡ്രൈവിൽ
ഫോർട്ട് കൊച്ചിയിലെ വാട്ടർ മെട്രോ സ്റ്റേഷനു മുന്നിൽ സംഘടിപ്പിച്ച കഫേ കുടുംബശ്രീ ഭക്ഷ്യമേള ജനപങ്കാളിത്തത്തിലും വിറ്റുവരവിലും മികച്ച നേട്ടം കൈവരിച്ചു.
ഭക്ഷ്യമേളയുടെ രണ്ടാം ഘട്ടം നാളെ (ഫെബ്രുവരി 22 ) മുതൽ 27 വരെ എറണാകുളം മറൈൻഡ്രൈവിൽ നടത്തും.
ഫോർട്ട് കൊച്ചിയിൽ ഒരാഴ്ച നീണ്ടു നിന്ന മേളയുടെ ആദ്യ ഘട്ടത്തിൽ കുടുംബശ്രീയുടെ ലൈവ് ഫുഡ് കോർട്ടുകൾ, ഉത്പന്ന വിപണനം എന്നിവയിൽ നിന്നായി 5. 50ലക്ഷം രൂപയുടെ വിറ്റുവരവ് നേടി.
ജില്ലയിലെ കുടുംബശ്രീ സംരംഭകരുടെ വിവിധ ഉത്പന്നങ്ങളുമായി സജ്ജമാക്കിയ സ്റ്റാളുകൾ മേളയുടെ ആകർഷണം കൂട്ടി. കേരളത്തിന്റെ തനതു വിഭവങ്ങളിൽ നിന്ന് ആധുനിക രുചി സാധ്യതകളിലേക്കുള്ള ഈ രുചിസവാരി ഭക്ഷണപ്രേമികൾക്ക് ഉണർവേകുന്ന അനുഭവമായി. വിവിധ പ്രാദേശിക വിഭവങ്ങൾ, കുടുംബശ്രീ അംഗങ്ങളുടെ നാടൻ , വൈവിധ്യമാർന്ന ഭക്ഷണ സംസ്‌കാരങ്ങളുടെ തനിമയും, കൂടാതെ സാംസ്കാരിക പരിപാടികളും മേളയെ ജനകീയമാക്കി.
- Log in to post comments