Post Category
77 ഗ്രാമീണ റോഡുകള്‍ക്ക് അനുമതി
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പി എം ജി എസ് വൈയുടെ നാലാം ഘട്ടത്തില്‍ പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലത്തിലെ 77 റോഡുകള്‍ക്ക് അനുമതിയായെന്ന് ആന്റോ ആന്റണി എം.പി അറിയിച്ചു. ദേശീയ നിലവാരത്തില്‍ ടാറിങ് നടത്തി ഗതാഗത യോഗ്യമാക്കുന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. 6 മീറ്റര്‍ വീതിയും കുറഞ്ഞത് 500 മീറ്റര്‍ മുതല്‍ നീളവുമുള്ള ഗ്രാമീണറോഡുകളാണ് പ്രാഥമികപരിശോധനകള്‍ക്ക്‌ശേഷം പട്ടികയില്‍ ഇടം പിടിച്ചത്. 5 വര്‍ഷത്തേക്കാണ് പട്ടികയുടെ കാലാവധി. നാലാം ഘട്ടത്തിലെ റോഡുകളില്‍ നിന്നും 10 ശതമാനം റോഡുകളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. ബാക്കിയുള്ളവ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നും വ്യക്തമാക്കി.
date
- Log in to post comments