കൺസ്യൂമർ ക്ലബ്ബ് ഉദ്ഘാടനവും ഹരിത കലാലയ സർട്ടിഫിക്കറ്റ് വിതരണവും ഇന്ന് (21)
വിദ്യാർഥികളിൽ ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിന് കലാലയങ്ങളിൽ കൺസ്യൂമർ ക്ലബ്ബുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി, ഇന്ന് (21) ഉച്ചയ്ക്ക് 2 ന് തേവര സെക്രഡ്ഹാർട്ട് കോളേജിൽ ഉപഭോക്തൃകാര്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി. ആർ. അനിൽ കൺസ്യൂമർ ക്ലബ് ഉൽഘാടനം നിർവഹിക്കും. ഇതോടൊപ്പം കോളേജിനു ഹരിത കലാലയ സർട്ടിഫിക്കറ്റും സമ്മാനിക്കും.
കോളേജ് മാനേജർ ഫാ. ഡോ.വർഗീസ് കാച്ചപ്പിള്ളി യുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ടി. ജെ. വിനോദ് MLA മുഖ്യ അതിഥിയാകും. കോളേജ് പ്രിൻസിപ്പൽ ഡോ. സി. എസ്. ബിജു പ്രഭാഷണവും നടത്തും. എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ അധ്യക്ഷൻ ഡി. ബി. ബിനു മുഖ്യ പ്രഭാഷണവും, ചലച്ചിത്ര താരം ഹരിശ്രീ അശോകൻ ഉപഭോക്തൃസന്ദേശവും നൽകും. പരിവർത്തൻ സംസ്ഥാന കോഡിനേറ്റർ ഐപ്പ് ജോസഫ്, കൊച്ചി നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. എ. ഷക്കീർ, കൗൺസിലർമാരായ പി ആർ റനീഷ്, ബെൻസി ബെന്നി, ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ എസ് രഞ്ജിനി, ഡോ. ടെസ മേരി ജോസ്, (എസ്.എച്ച് കോളേജ്.) ഡോ. എയ്ഞ്ചൽ ബ്ലോസം ഗോൺസാൽവസ്, (എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ)എന്നിവർ ചടങ്ങിൽ പ്രസംഗിക്കും.
- Log in to post comments