Skip to main content

എറണാകുളം ഗവ. എസ് ആർ വി ഹയർസെക്കൻഡറി സ്കൂളിൽ ജലപരിശോധന ലാബ് ആരംഭിച്ചു

മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി

ഹരിത കേരളം മിഷനും വിദ്യാഭ്യാസ വകുപ്പും കൊച്ചി നഗരസഭയും ചേർന്ന് എറണാകുളം എസ് ആർ വി ഹയർ സെക്കൻഡറി സ്കൂളിൽ സ്ഥാപിച്ച ജലപരിശോധന ലാബിന്റെ ഉദ്ഘാടനം കൊച്ചി നഗരസഭ വിദ്യാഭ്യാസ സമിതി ചെയർമാൻ വി എ ശ്രീജിത്ത് നിർവഹിച്ചു.

 ചടങ്ങിൽ ബിജു എ എൻ (പ്രിൻസിപ്പൽ), രാഖി പീ ധന്യ രാമചന്ദ്രൻ , നിസ .എ. (ഹരിതകേരളം മിഷൻ) , ആൻ വലൻ്റീന (ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ ) അനുപമ എച്ച് എസ് എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.

date