Skip to main content

എൻ പ്രൌഡ് (nPROUD) പദ്ധതിയുടെ സംസ്‌ഥാനതല ഉദ്ഘാടനം ഇന്ന് 

ഉപയോഗശൂന്യമായ മരുന്നുകളുടെ ശാസ്ത്രീയമായ നിർമാർജ്ജനം ലക്ഷ്യമാക്കി ആരംഭിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ നൂതന സംരംഭമായ nPROUD ന്റെ സംസ്‌ഥാനതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 22) ഉച്ച 2.30 ന് മുഹമ്മദ്‌ അബ്ദു റഹിമാൻ സാഹിബ്‌ മെമ്മോറിയൽ ജൂബിലി ഹാളിൽ ആരോഗ്യ, വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കും.
അഹമ്മദ്‌ ദേവർകോവിൽ എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം കെ രാഘവൻ എം പി, മേയർ ബീന ഫിലിപ്പ് തുടങ്ങിയവർ പങ്കെടുക്കും.

ആൻ്റി മൈക്രോബിയൽ പ്രതിരോധവുമായി ബന്ധപ്പെട്ട് ഉപയോഗ ശൂന്യമായ മരുന്നുകൾ ശാസ്ത്രീയമായി നിർമ്മാർജ്ജനം ചെയ്യു വാനുള്ള nPROUD പദ്ധതി കേരള സർക്കാരിൻ്റെ 18 മാസ കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. പരീക്ഷണാടിസ്ഥാനത്തിൽ  പദ്ധതി കോഴിക്കോട് കോർപ്പറേഷനിലും ഉള്ളിയേരി ഗ്രാമപഞ്ചായത്തിലും നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ പ്രാരംഭഘട്ട പ്രവർത്തനങ്ങൾ ഫെബ്രുവരി മാസം തന്നെ തുടങ്ങും.

പൊതുജനങ്ങൾക്ക് ഉപയോഗ്യമല്ലാത്ത മരുന്നുകൾ നേരിട്ട് നിക്ഷേപിക്കാനായി ഒരുക്കുന്ന ഡ്രോപ്പ് ബോക്സിന്റെ ഉദ്ഘാടനവും മരുന്നുകൾ ശേഖരിച്ച് നിർമാർജ്ജനത്തിനായി കൊച്ചിയിലെ കീൽ കമ്പനിയിലേക്ക് കൊണ്ടുപോകുന്ന വാഹനത്തിന്റെ ഫ്ലാഗ് ഓഫും പരിപാടിയുടെ ഭാഗമായി നടക്കും.

date