Skip to main content

അറിയിപ്പുകൾ 1

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് 24-ന്

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ഫെബ്രുവരി 24-ന് തിങ്കളാഴ്ച രാവിലെ 11-ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ്ങ് നടത്തും. എറണാകുളം ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ സ്വീകരിക്കും. കൂടാതെ 9746515133 വാട്ട്സ് ആപ്പ് നമ്പർ മുഖാന്തിരവും ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.

എൻ എഫ്. ഡി.സി. സ്വയം തൊഴിൽ വായ്‌പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന എൻ എഫ്. ഡി.സി. സ്വയം തൊഴിൽ വായ്‌പ പദ്ധതികളിലേക്ക് ഉദ്യോഗസ്ഥ/വസ്തു ജാമ്യ വ്യവസ്ഥയിൽ എറണാകുളം ജില്ലയിലെ പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട 18 നും 55 നും മധ്യേ  പ്രായമുള്ള യുവതി യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് വൈറ്റിലയിൽ പ്രവർത്തിക്കുന്ന കോർപ്പറേഷൻറെ ജില്ലാ കാര്യാലയവുമായി നേരിട്ട് ബന്ധപ്പെടുക. ഫോൺ: 0484 2302663; MOB:9400068507.

വനിതാ കമ്മീഷന്‍ അദാലത്ത് 24 ന് 

കേരള വനിതാ കമ്മീഷന്‍ സംഘടിപ്പിക്കുന്ന എറണാകുളം ജില്ലാതല അദാലത്ത് ഫെബ്രുവരി 24 ന് നടക്കും. ഗവ. ഗസ്റ്റ് ഹൗസ് ഹാളില്‍ രാവിലെ 10 ന് ആരംഭിക്കുന്ന അദാലത്തില്‍ പുതിയ പരാതികളും സ്വീകരിക്കും.

മോണ്ടിസോറി റ്റി റ്റി സി കോഴ്സിന് ഫീസ് ഇളവ്

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ വനിതാദിനത്തോടനുബന്ധിച്ച് ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്  കോഴ്സിന്   ഫെബ്രുവരി 15 മുതൽ മാർച്ച് 31 വരെ അഡ്മിഷൻ എടുക്കുന്ന എല്ലാ വനിതകൾക്കും ഫീസ് ഇളവ്. കൂടുതൽ വിവരങ്ങൾക്ക് 9072592412, 9072592416.
 

date