Skip to main content

സംസ്ഥാന പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി തെളിവെടുപ്പ്

സംസ്ഥാന പോലീസ് കംപ്ലയിന്റ്സ് അതോറിറ്റി അംഗം പി കെ. അരവിന്ദബാബു ഫെബ്രുവരി 24-ന് രാവിലെ 11 മുതൽ എറണാകുളം ഗവ ഗസ്റ്റ് ഹൗസിൽ പരാതിയിന്മേൽ തെളിവെടുപ്പ് നടത്തും.  അന്നേദിവസം രാവിലെ 10 മുതൽ 11 വരെ പൊതുജനങ്ങൾക്ക് കേരള പോലീസ് ആക്ടിലെ വകുപ്പ് 110(1) പ്രകാരം പോലീസ് സൂപ്രണ്ടിന്റെയും അതിനു മുകളിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെയും ദൂഷ്യത്തെപ്പറ്റിയുള്ള പരാതികൾ, മറ്റ് പദവികളിലുള്ള ഉദ്യോഗസ്ഥർക്കെതിരെയുള്ള പരാതികൾ, കസ്റ്റഡിയിലുള്ള സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കൽ അല്ലെങ്കിൽ ഏതെങ്കിലും ആളുടെ മരണത്തിന് കാരണമാകൽ അല്ലെങ്കിൽ ഏതെങ്കിലും ആളെ ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വിഷയങ്ങളിലുള്ള ഗുരുതര സ്വഭാവത്തിലുള്ള പരാതികളും അതോറിറ്റി മുമ്പാകെ നേരിട്ട് സമർപ്പിക്കാം. 

date