അറിയിപ്പുകൾ 2
വാക്ക്-ഇൻ-ഇന്റർവ്യൂ
കൊച്ചിൻ കോർപ്പറേഷൻ 22, 26 ഡിവിഷനുകളിലെ ആശാ പ്രവർത്തകരുടെ ഒഴിവിലേക്ക് മാർച്ച് എട്ടിന് അഭിമുഖം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 10 ന് മട്ടഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നേരിട്ടെത്തി പേര് രജിസ്റ്റർ ചെയ്യണം.
വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്, ഉദ്യോഗാർത്ഥികൾ കൊച്ചിൻ കോർപ്പറേഷനിലെ 22, 26 ഡിവിഷനുകളിലെ സ്ഥിര താമസക്കാർ ആയിരിക്കണം. (യോഗ്യരായ ഉദ്യോഗാർത്ഥികൾ ഇല്ലാത്ത സാഹചര്യത്തിൽ ഒഴിവുളള ഡിവിഷന് തൊട്ടടുത്തുള്ള ഡിവിഷനുകളിലെ ഉദ്യോഗാർത്ഥികളെയും പരിഗണിക്കും).
ഉദ്യോഗാർത്ഥികൾ 25 വയസ് പ്രായമുള്ള വിവാഹിതരായിരിക്കണം. നേതൃപാടവവും ആശയ വിനിമയശേഷിയും വിവേചന രഹിതമായി സമൂഹത്തിൽ പ്രവർത്തിക്കുവാൻ കഴിവുള്ള വ്യക്തിയും ആയിരിക്കണം. ഹാജരാക്കേണ്ട രേഖകൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, സ്ഥിര താമസക്കാരിയാണെന്നുള്ള ഡിവിഷൻ മെമ്പറുടെ സാക്ഷ്യപത്രം, ആധാർ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്.
മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ ഇന്റർവ്യൂ 4-ന്
സാമൂഹ്യ നീതി വകുപ്പിന് കീഴിൽ കാക്കനാട് കുസുമഗിരിയിൽ പ്രവർത്തിക്കുന്ന പുരുഷൻമാർക്കായുള്ള ഗവ.ആശാഭവനിലെ മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ തസ്‌തികയിലേക്ക് കരാർ നിയമനത്തിനുള്ള ഇന്റർവ്യൂ മാർച്ച് നാലിന് രാവിലെ 11 ന് കാക്കനാട് കുസുമഗിരി ഗവ. ആശാഭവനിൽ നടത്തുന്നു. മാനസിക രോഗ ചികിത്സക്കുശേഷം ഏറ്റെടുത്തു സംരക്ഷിക്കുവാനാരുമില്ലാതെ പുനരധിവസിപ്പിക്കപ്പെട്ട പുരുഷൻമാർക്കായുള്ള സ്ഥാപനമാണ് ആശാഭവൻ (മെൻ). ജനുവരി ഒന്നിന് 50 വയസ് പൂർത്തിയാവാത്ത സേവന സന്നദ്ധതയുള്ളവരിൽ നിന്നുമാണ് വാക്ക് ഇൻ ഇൻറർവ്യൂ നടത്തി തെരഞ്ഞെടുക്കുന്നത്.
പുരുഷൻമാർക്കു മാത്രമാണ് തസ്തികയിലേക്ക് അപേക്ഷിക്കുവാൻ അർഹതയുള്ളത്. അപേക്ഷകൻ എട്ടാം ക്ലാസ് പാസായിരിക്കണം. അപേക്ഷ ഇൻ്റർവ്യൂ ദിവസം നേരിട്ട് സമർപ്പിക്കണം. വിദ്യാഭ്യാസം, പ്രായം, പ്രവൃത്തി പരിചയം എന്നിവ വ്യക്തമാക്കുന്ന രേഖകളും ആധാർ കാർഡും സഹിതം താത്പര്യവും സേവന സന്നദ്ധതയുമുള്ളവർക്ക് ഇൻ്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ- 0484-2428308.
പട്ടികജാതി/പട്ടികവ൪ഗ വിഭാഗത്തിലുള്ളവ൪ക്കായി മാധ്യമമേഖലയിൽ പ്രത്യേക പദ്ധതി
കേരളത്തിലെ മാധ്യമ മേഖലയിലെ പട്ടികജാതി/പട്ടികവര്ഗ് വിഭാഗത്തിലുള്ളവരുടെ പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിനായി സംസ്ഥാന സര്ക്കാക൪ കേരളമീഡിയ അക്കാദമിയുമായി ചേര്ന്ന് പ്രത്യേക പദ്ധതി നടപ്പാക്കുന്നു. ഇതിലേക്ക് അടിസ്ഥാന യോഗ്യതയുളളവര്ക്ക് മാര്ച്ച് മൂന്നുവരെ കേരള മീഡിയ അക്കാദമിയിലേക്ക് അപേക്ഷകള്‍ സമര്പ്പി ക്കാം.
പട്ടികജാതി/പട്ടികവര്ഗ്ഗ വിഭാഗങ്ങളുടെ വികസനത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം വളരെ മുന്നിലാണെങ്കിലും മാധ്യമരംഗത്തെ അവസ്ഥ തികച്ചും വ്യത്യസ്തമാണ്. ഇതിനെ അതീവ ഗൗരവമായാണ് സംസ്ഥാനസര്ക്കാ രും കേരള മീഡിയ അക്കാദമിയും കാണുന്നത്. എസ്.സി/എസ്.ടി പിന്നോക്കക്ഷേമ മന്ത്രി ഒ.ആര്‍.കേളു പ്രത്യേക താല്പര്യമെടുത്ത് പട്ടികജാതി വികസനവകുപ്പിന്റെ TRACE പദ്ധതിയുടെ ഭാഗമായി കേരള മീഡിയ അക്കാദമിയുമായി ചേര്ന്ന് പദ്ധതി നടപ്പാക്കുകയാണ്.
ഇതിലൂടെ ഈ വിഭാഗത്തിലെ 15 പേര്ക്ക് വിവിധ മാധ്യമസ്ഥാപനങ്ങളില്‍ പരമാവധി രണ്ടുവര്ഷ ത്തെ ട്രെയിനി നിയമനം ലഭിക്കുമെന്ന് അക്കാദമി ചെയര്മാമന്‍ ആര്‍.എസ്.ബാബു അറിയിച്ചു. ജേണലിസം ആന്ഡ്ക മാസ് കമ്മ്യൂണിക്കേഷനിൽ ഡിപ്ലോമയോ, ബിരുദമോ, ബിരുദാനന്തര ബിരുദമോ ഉളളവര്ക്ക്ണ അപക്ഷിക്കാം. 21 നും 35 വയസ്സിനുമിടയിൽ പ്രായമുള്ള പട്ടിക ജാതി, പട്ടിക വര്ഗ് വിഭാഗത്തില്പ്പെ ട്ടവരുടെ സെലക്ഷന്‍ ലിസ്റ്റ് സുതാര്യമായ നടപടിക്രമങ്ങള്‍ പാലിച്ച് കേരള മീഡിയ അക്കാദമി തയ്യാറാക്കും. ഇവരില്‍ നിന്നും മാധ്യമസ്ഥാപനങ്ങളിൽ നിയമിതരാകുന്ന ട്രെയിനികള്ക്ക് പ്രതിമാസം 15000 രൂപ സര്ക്കാന൪ ഓണറേറിയം നല്കും്. ഇതിനു പുറമെ കുറഞ്ഞത് 5000 രൂപ മാധ്യമസ്ഥാപനങ്ങൾ നല്കസണം എന്നതാണ് മീഡിയ അക്കാദമി മാധ്യമസ്ഥാപനങ്ങള്ക്ക്മ മുന്നില്‍ വച്ചിരിക്കുന്ന നിര്ദ്ദേനശം.
മാധ്യമസ്ഥാപനത്തിന്റെ എഡിറ്റോറിയല്‍ സംവിധാനത്തിന് അകത്തുനിന്നുകൊണ്ടായിരിക്കും ട്രെയിനി പരിശീലനം. ഒരു വര്ഷത്തേക്കാണ് ട്രെയിനി നിയമനമെങ്കിലും ആവശ്യമെങ്കിൽ ഒരു വര്ഷംി കൂടി നീട്ടിനല്കാം ഈ കാലയളവിലും സര്ക്കാ ൪ വിഹിതം നല്കുംി.അവസരസമത്വവും സാമൂഹ്യനീതിയും ഉറപ്പുവരുത്തുന്നതിനുളള ചുവടുവയ്പാണിത്. ഇതിനകം അപേക്ഷകള്‍ സമര്പ്പി ച്ചിട്ടുളളവ൪ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
വിശദ വിവരങ്ങളും അപേക്ഷാ ഫോറവും www.keralamediaacademy.org, www.scdd.kerala.gov.in എന്നീ വെബ്സൈറ്റുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നേരിട്ടോ തപാല്‍ മാര്ഗkമോ സമര്പ്പി ക്കാം. അവസാന തിയതി 2025 മാര്ച്ച് 3
അപേക്ഷകള്‍ സെക്രട്ടറി, കേരള മീഡിയ അക്കാദമി, സീപോര്ട്ട്w എയര്പോൈര്ട്ട് റോഡ്, കാക്കനാട്, കൊച്ചി-682030 എന്ന വിലാസത്തില്‍ അയയ്ക്കണം.
ഫോണ്-0484-242227
- Log in to post comments