Post Category
റവന്യൂ പുരസ്കാര ജേതാക്കളെ ആദരിച്ച് ജില്ലാ വികസന സമിതി
സംസ്ഥാന റവന്യൂ പുരസ്കാരങ്ങളിലൂടെ ജില്ലയുടെ യശസ്സ് ഉയർത്തിയ ഉദ്യോഗസ്ഥർക്ക് ജില്ലാ വികസന സമിതിയുടെ ആദരം. മികച്ച കളക്ടർക്കുള്ള പുരസ്കാരം നേടിയ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, മികച്ച സബ് കളക്ടറായി തിരഞ്ഞെടുക്കപ്പെട്ട ഫോർട്ട് കൊച്ചി സബ് കളക്ടർ കെ. മീര, മികച്ച ഡെപ്യൂട്ടി കളക്ടറായി തിരഞ്ഞെടുക്കപ്പെട്ട വി.ഇ അബ്ബാസ് എന്നിവരെയാണ് ആദരിച്ചത്.
കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ എം.എൽഎമാരായ ആന്റണി ജോൺ, പി.വി ശ്രീനിജിൻ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിക്കുകയായിരുന്നു. തുടർന്ന് ടി.ജെ വിനോദ് എം.എൽ.എ പുരസ്കാരം നൽകി ആദരിച്ചു.
ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് പുരസ്കാരങ്ങൾ എന്നും ഇത് അവർക്ക് സമർപ്പിക്കുന്നുവെന്നും കളക്ടർ പറഞ്ഞു.
date
- Log in to post comments