അറിയിപ്പുകൾ 2
മത്സര പരീക്ഷാ പരിശീലനം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ തുടങ്ങി മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ്‌റ് എക്‌സ്‌ചേഞ്ച് ഹാളില്‍ മത്സര പരീക്ഷാ പരിശീലനം നടത്തും. പ്രവര്‍ത്തി ദിനങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെയാണ് പരിശീലനം. പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 27 ന് മുമ്പായി എറണാകുളം കാക്കനാട് സിവില്‍ സ്റ്റേഷന്റെ അഞ്ചാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.
ഫോണ്‍:0484 2422458/8301040684
വിമുക്ത ഭടന്മാരുടെ ശ്രദ്ധയ്ക്ക്
01.01.1995 മുതല്‍ 31.12.2024 വരെ തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട്, രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ഏപ്രില്‍ 30 വരെ സമയം അനുവദിച്ചു. എറണാകുളം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നിന്നും നല്‍കിയിട്ടുള്ള ഒറിജിനല്‍ തിരിച്ചറിയല്‍ കാര്‍ഡു സഹിതം, അപേക്ഷ സമര്‍പ്പിച്ചു തൊഴില്‍ രജിസ്‌ട്രേഷന്‍ പുതുക്കാം.
ഫോണ്‍ : 0484-2422239.
- Log in to post comments