ബജറ്റ് നിർദേശങ്ങൾക്കായി ബോക്സുകൾ സ്ഥാപിച്ചു
മരട് നഗരസഭ 2025-26 വർഷത്തെ ബജറ്റ് തയ്യാറാക്കുന്നതിന് മുന്നോടിയായി നഗരസഭാപ്രദേശത്തെ പൊതുജനങ്ങളിൽ നിന്നും ബഡ്ജറ്റ് നിർദേശങ്ങൾ സ്വീകരിക്കുന്നതിനായി ബോക്സുകൾ സ്ഥാപിച്ചു. ചടങ്ങിൻ്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ആൻ്റണി ആശാംപറമ്പിൽ നിർവ്വഹിച്ചു.
മരട് നഗരസഭാ അങ്കണം , തോമസ് പുരം ജംഗ്ഷൻ, മരട് വില്ലേജ് ഓഫീസ്, നെട്ടൂർ ദേശീയ വായനശാല, നെട്ടൂർ ഫാമിലി ഹെൽത്ത് സെന്റർ, നെട്ടൂർ നോർത്ത് എൻ്റ് എന്നിവിടങ്ങളിലുമായി കൂടുതൽ ബോക്സുകൾ സ്ഥാപിക്കും. ബഡ്ജറ്റ് തയ്യാറാക്കുന്നതിൽ കൂടുതൽ ജനപങ്കാളിത്തം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നഗരസഭയുടെ വിവിധയിടങ്ങളിൽ ബോക്സുകൾ സ്ഥാപിക്കുന്നതെന്നും നഗരസഭാ ചെയർമാൻ ആൻ്റണി ആശാംപറമ്പിൽ പറഞ്ഞു. മാർച്ച് 10 വൈകിട്ട് 4 വരെ ജനങ്ങൾക്ക് നിർദേശങ്ങൾ എഴുതി ബോക്സിൽ ഇടാം.
വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബേബി പോൾ, കൗൺസിലർമാരായ അജിത നന്ദകുമാർ, പി.ഡി. രാജേഷ്, ജയ ജോസഫ്, മരട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ആർ.കെ. സുരേഷ് ബാബു, ബോർഡ് മെമ്പർ അനന്ദു ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments