Skip to main content

അഹിംസ എന്ന ആയുധത്തെ വിസ്മരിച്ചതാണ് ഇന്ന് ലോകമെമ്പാടും നടക്കുന്ന കലാപങ്ങൾക്ക് കാരണമെന്ന് ഡോ. കെ.എസ്. രാധാകൃഷ്ണൻ

.

നെഹ്‌റു യുവകേന്ദ്ര എറണാകുളം ജില്ലയുടെ നേതൃത്വത്തിൽ അഞ്ചുദിവസമായി കാക്കനാട് ഗവ. യൂത്ത് ഹോസ്റ്റലിൽ നടന്ന ഇന്റർ സ്റ്റേറ്റ് യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ സമാപന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം.

 

യേശുദേവനും ഗാന്ധിജിയും ഇക്കാര്യം മുൻപേ പറഞ്ഞിട്ടുള്ളതാണ്. പക്ഷെ ആരും അത് ചെവിക്കൊണ്ടില്ല. നാളെയുടെ വാഗ്ദാനങ്ങളായ പുതുതലമുറ ഇക്കാര്യം മനസിലാക്കി പ്രവർത്തിക്കണമെന്നും ചിന്തകനും എഴുത്തുകാരനുമായ ഡോ. കെ.എസ്.രാധാകൃഷ്ണൻ പറഞ്ഞു. 

 

 

ജില്ലാ യൂത്ത് ഓഫീസർ വിവേക് ശശിധരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എ. കെ. രാജൻ ആശംസകൾ നേർന്നു. 

 

കഴിഞ്ഞ 17 നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കേരളം സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ ചെയർപേഴ്സൺ പി എസ് ഗോപിനാഥൻ പരിപാടിയിൽ മുഖ്യാതിഥിയായി. ആന്ധ്ര പ്രദേശിലെ വിജയനഗരം, അനന്ത്പുർ, ഏലൂർ , നെല്ലൂർ ജില്ലകളിൽ നിന്നും പുതുച്ചേരിയിലെ യാനം ജില്ലയിൽ നിന്നുള്ള 27 യുവതീയുവാക്കളാണ് പരിപാടിയിൽ പങ്കെടുത്തത്.

 

 ക്യാമ്പിന്റെ രണ്ടാം ദിനം തൊമ്മൻകുത്തിൽ സംഘടിപ്പിച്ച ട്രെക്കിങ്ങ് വേറിട്ടൊരു അനുഭവമായി. മൂന്നാം ദിനം ആന്ധ്രയുടെ തനതു ഭക്ഷണ വിഭവങ്ങൾ പരിചയപ്പെടുത്തുവാനായി ഭക്ഷണ മേളയും സംഘടിപ്പിച്ചു. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതിനിധി വിഷ്ണു സുരേഷ് നയിച്ച സുരക്ഷിതമായ ഭക്ഷണ രീതികൾ എന്ന വിഷയത്തിലുള്ള പ്രഭാഷണത്തിന് ശേഷമാണ് ഭക്ഷണ മേളക്കു തുടക്കം കുറിച്ചത്. അന്നേ ദിവസം ഉച്ചക്ക് ശേഷം സിനിമാ തരാം ശരത് തേനുമൂല നയിച്ച ഹ്രസ്വ ചിത്ര സംവിധാന രീതികളും യുവജനങ്ങൾക്കായി ഹ്രസ്വ ചിത്ര മത്സരവും സംഘടിപ്പിച്ചു. ക്യാമ്പിന്റെ നാലാം ദിനത്തിൽ യുവജങ്ങൾ ഹിൽ പാലസ് മ്യൂസിയം , വാട്ടർ മെട്രോ, ഫോർട്ട് കൊച്ചി, മറൈൻ ഡ്രൈവ് , ലുലു മാൾ എന്നിവിടങ്ങൾ സന്ദർശിച്ചു. ക്യാമ്പിന്റെ അവസാന ദിവസം ക്വിസ് മാസ്റ്റർ ജുനൈതിന്റെ നേതൃത്വത്തിൽ നടത്തിയ ക്വിസ് മത്സരം യുവജനങ്ങൾക്ക് ആവേശമായി. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു

date